മഞ്ജു വാര്യര്‍ വീണ്ടും അരങ്ങില്‍
വിവാഹത്തോടെ സിനിമയില്‍നിന്നൊഴിഞ്ഞ് വീട്ടമ്മയായി ഒതുങ്ങിക്കൂടിയ മഞ്ജു വാര്യര്‍ അരങ്ങിലേക്ക് തിരിച്ചുവരുന്നു. എന്നാല്‍ സിനിമയിലേക്കല്ലെ ന്ന് മാത്രം.
വീണ്ടും ചിലങ്കയണിയാനും പൊതുവേദിയില്‍ നൃത്തമാടാനും മഞ്ജു തീരുമാനിച്ചത് സിനിമയിലേക്കെത്തുന്നതിന്റെ സൂചനകളാണെന്ന വാര്‍ത്ത പരന്നുകഴിഞ്ഞു. ഭര്‍ത്താവ് ദിലീപിനൊപ്പം മഞ്ജു അഭിനയിക്കുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.
ഒകേ്ടാബര്‍ 24ന്, വിദ്യാരംഭ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ നൃത്ത മണ്ഡപത്തില്‍ കുച്ചിപ്പുടിയില്‍ അരങ്ങേറ്റം നടത്തിയാണ് മഞ്ജു വീണ്ടും നൃത്തവേദിയില്‍ സജീവമാകുന്നത്. മുമ്പ് ഭരതനാട്യമായിരുന്നു മഞ്ജുവിന്റെ ഇഷ്ട ഇനമെങ്കില്‍, കുച്ചിപ്പുടി കൂടി പഠിക്കാനും അതിന്റെ അരങ്ങേറ്റം ഗുരുവായൂരില്‍ നടത്താനും തീരുമാനിക്കുകയായിരുന്നു.
ദിലീപിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് മഞ്ജുവിന്റെ അരങ്ങേറ്റം. അരങ്ങേറ്റം ഗുരുവായൂരില്‍ വിദ്യാരംഭ ദിനത്തില്‍ നടത്താന്‍ തീരുമാനമായത് കഴിഞ്ഞദിവസമാണ്.
1998 ഒകേ്ടാബറിലാണ് മഞ്ജു വാര്യരും ദിലീപും വിവാഹിതരായത്. പിന്നീട് സിനിമയോട് വിടപറഞ്ഞുവെന്ന് മാത്രമല്ല വേദികളിലൊന്നും പ്രത്യക്ഷപ്പെട്ടുമില്ല . രണ്ടു വട്ടം സ്‌കൂള്‍ കലാതിലകമായ മഞ്ജു നൃത്തത്തിലെങ്കിലും ശ്രദ്ധിക്കണമെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിന് വഴഞ്ഞിയാണ് വീണ്ടും ചിലങ്കകെട്ടിയത്.
ഒരു മണിക്കൂര്‍ കുച്ചിപ്പുടിയാണ് മഞ്ജു വേദിയില്‍ അവതരിപ്പിക്കുക. കുച്ചിപ്പുഡിയുടെ പര്യായമായ ഡോ. വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യ ഗീത പത്മകുമാറാണ് മഞ്ജുവിന്റെ നൃത്തം രൂപകല്പന ചെയ്തിരിക്കുന്നത്.
സിനിമയിലേക്ക് വന്നാലും മഞ്ജു മറ്റാരുടെയും ചിത്രത്തില്‍ അഭിനയിക്കാന്‍ ഇടയില്ല. എന്റെ ഭാര്യയെ സിനിമയില്‍ ആയാല്‍ പോലും മറ്റൊരാള്‍ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമൊന്നും കാണാനുള്ള വിശാലമനസ്‌കത എനിക്കില്ലെന്നു പണ്ടേ ദിലീപ് പറഞ്ഞിട്ടുണ്ട്.
No comments:
Post a Comment