ജഗതിക്ക് ആയുര്‍വേദ ചികിത്‌സ ഉടന്‍ തുടങ്ങും
അപകടത്തില്‍
പരിക്കേറ്റ് വെ ല്ലൂ രിലെ ആശുപത്രിയില്‍ കഴിയുന്ന ഹാസ്യസമ്രാട്ട് ജഗതി
ശ്രീകുമാര്‍ ആശുപത്രി വിടുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ജഗതി
സ്വന്തം വസതിയിലേക്ക് മടങ്ങിയെത്തുമെന്ന് അദ്ദേഹത്തിന്റെ മകന്‍ രാജ്കുമാര്‍
അറിയിച്ചു.
വെല്ലൂരില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുവരുന്ന ജഗതിയെ ആയുര്‍വേദ
ചികിത്സയ്ക്കും വിധേയനാക്കുമെന്നാണ് സൂചന. രണ്ട് മാസത്തോളം നീളുന്ന
ചികിത്സയായിരിക്കുമിത്. കാര്യങ്ങള്‍ നല്ല രീതിയില്‍ പുരോഗമിയ്ക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം പകുതിയോടെ ജഗതി വീണ്ടും വെള്ളിത്തിരയില്‍ മടങ്ങിയെത്തും.അപകടത്തിന് ശേഷം തളര്‍ന്നുപോയ ഇടതുകാല്‍ പൂര്‍ണമായി സ്വാധീനം വീണ്ടെടുക്കുകയും നടക്കിന്നതിനുള്ള ശ്രമത്തിലാണ്. പരസഹായത്തോടെ കുറച്ചുദൂരം നടക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഇടതുകൈക്ക് ഇപ്പോഴും മുഴുവനായി സ്വധീനം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ നിലക്ക് പോകുകയാണെങ്കില്‍ രണ്ടുമാസത്തിനികം ജഗതിക്ക് ആശുപത്രി വിടാമെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ പറയുന്നു.
പഴയ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയുമെല്ലാം തിരിച്ചറിയാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍വ്വ സ്ഥിതിയിലായിട്ടുണ്ട്. പഴയകാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിനും വലിയ ബുദ്ധിമുട്ടില്ല. ആരോഗ്യം പൂര്‍വസ്ഥിതിയിലാവുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞയാഴ്ച നടന്‍ മുകേഷ് വെല്ലൂരിലെ ആശുപത്രിയിലെത്തി ജഗതിയെ സന്ദര്‍ശിച്ചിരുന്നു. പൂര്‍വ ആരോഗ്യസ്ഥിതിയിലെത്തുന്നതിന്റെ ശുഭലക്ഷണങ്ങള്‍ അദ്ദേഹത്തില്‍ കണ്ടിരുന്നുവെന്നും മുകേഷ് പറഞ്ഞിരുന്നു.
തന്നെ ജഗതി തിരിച്ചറിഞ്ഞുവെന്നും ആളുകളെ മനസ്‌സിലാക്കുന്നതില്‍ അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലെന്നും മുകേഷ് പറഞ്ഞു.