200 മീറ്ററിലും രാജാവ് ബോള്‍ട്ട് തന്നെ
ലണ്ടന്‍: 200 മീറ്ററിലും വേഗരാജന്‍ ഉസൈന്‍ ബോള്‍ട്ട് തന്നെ. ചരിത്രത്തില്‍ ആദ്യമായി ഒളിംപിക്സില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടുന്ന ആദ്യ താരമെന്ന ബഹുമതിക്കും ബോള്‍ട്ട് അര്‍ഹനായി.19.32 സെക്കന്‍ഡ് കൊണ്ടു ഫിനിഷ് ചെയ്താണു ജമൈക്കന്‍ താരം സ്വര്‍ണം നേടിയത്.
രണ്ടാമതായെത്തിയ യോഹാന്‍ ബ്ലേക്ക് 19.44 സെക്കന്‍ഡ് കൊണ്ടാണു ഫിനിഷ് ചെയ്തത്. മറ്റൊരു ജമൈക്കന്‍ താരം വാറണ്‍ വെയ്ര്‍ 19.84 സെക്കന്‍ഡ് കൊണ്ടു ഫിനിഷ് ചെയ്തു വെങ്കലം നേടി.
19.30 സെക്കന്‍ഡാണു 200 മീറ്ററില്‍ ബോള്‍ട്ടിന്‍റെ പേരിലുളള ഒളിംപിക് റെക്കോഡ്.