കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖ് അതിഗുരുതരാവസ്ഥയില്‍
ചെന്നൈ: ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ നില അതീവഗുരുതരം.വൃക്കയും കരളും പൂര്‍ണമായും പ്രവര്‍ത്തനം നിലച്ചതോടെ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.
മുംബയില്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ആയിരുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമായതോടെ ഇന്നലെ എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലെ ഗേ്‌ളാബല്‍ ഹെല്‍ത്ത് സിറ്റിയിലേക്ക് കൊണ്ടുവരികയായിരുന്നു.
കടുത്ത ലിവര്‍ സിറോസിസും ഒപ്പം വൃക്കയുടെ പ്രവര്‍ത്തനവും താളംതെറ്റുകയായിരുന്നു.
കരള്‍ മാറ്റിവയ്ക്കല്‍ കൂടി ലക്ഷ്യമിട്ടാണ് ചെന്നൈയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍, നില അതീവഗുരുതരമായതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ലോകപ്രശസ്ത വിദഗ്ദ്ധനായി ഡോ. മുഹമ്മദ് റെല ലണ്ടനിലെ കിംഗ്‌സ് ആശുപത്രിയില്‍ നിന്ന് ചെന്നൈയില്‍ എത്തിയിട്ടുണ്ട്. രോഗനില ഭേദമായാല്‍ ശസ്ത്രക്രിയ നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാരും കുടുംബവും.
ഇന്നലെ ചെന്നെയില്‍ അദ്ദേഹത്തെ കൊണ്ടുവന്നപ്പോള്‍ ഭാര്യ വൈശാലിയും നടന്‍ കൂടിയായ മകന്‍ റിതേഷ് ദേശ്മുഖും ഒപ്പമുണ്ടായിരുന്നു.
No comments:
Post a Comment