പി ജയരാജന്‍ 14 ദിവസത്തേയ്ക്കു റിമാന്‍ഡില്‍
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു. അദ്ദേഹത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.പലവിധ രോഗങ്ങളുള്ളതിനാല്‍ വിദഗ്ദ്ധ ചികിത്സ വേണമെന്ന ജയരാജന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.
ഇതേസമയം, ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ പരക്കെ അക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഗൂഢാലോചന, കുറ്റകൃത്യം അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ല എന്നിവയാണ് അദ്ദേഹത്തിനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. 118ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇതു ജാമ്യമില്ലാ വകുപ്പാണ്.
ചോദ്യംചെയ്യലിനായി ജയരാജന്‍ ഇന്ന് രാവിലെ 11 മണിക്ക് ടൗണ്‍ സി.ഐ ഓഫീസില്‍ എത്തിയിരുന്നു. എസ്.പിയുടെ നേതൃത്വത്തില്‍ 15 മിനിറ്റോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജയരാജനെ കോടതിയിലേക്ക് കൊണ്ടു പോയി.
ഗൂഢാലോചന, കുറ്റകൃത്യം അറിഞ്ഞിട്ടും തടയാതിരിക്കല്‍ എന്നിവയാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ടൗണില്‍ സംഘര്‍ഷാവസ്ഥ സംജാതമായിട്ടുണ്ട്. ചെറിയ തോതില്‍ കല്ലേറുണ്ടായി. കൂടുതല്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്.
ഇതു മുന്‍കൂട്ടിക്കണ്ട് വലിയ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ജയരാജനെ അറസ്റ്റ് ചെയ്യുമെന്നുള്ള അഭ്യൂഹം രാവിലെ തന്നെ പരന്നിരുന്നു.
ഇത് മൂന്നാം തവണയാണ് ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ടി.വി രാജേഷ് എം.എല്‍.എയെ ചോദ്യം ചെയ്തപേ്പാള്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. നേരത്തെ ജയരാജന്‍ നല്‍കിയ മൊഴികളും എം.എല്‍.എ നല്‍കിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ട്. ടെലിഫോണ്‍ സംഭാഷണങ്ങളും രേഖകളും വെച്ചുകൊണ്ടാണ് ചോദ്യം ചെയ്യല്‍.
No comments:
Post a Comment