ആ വിവാദ വനിത മധുരഹണി
ലണ്ടന്‍: ഒളിമ്പിക്‌സ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനിടയില്‍ നുഴഞ്ഞുകയറിയ യുവതി ബാംഗ്ലൂര്‍ സ്വദേശിയായ മധുരഹണി. പതാകയേന്തിയ സുശീല്‍കുമാറിനൊപ്പം ചുവപ്പു ഷര്‍ട്ടും നീല ജീന്‍സും ധരിച്ചു നടന്നുനീങ്ങിയ യുവതി രാജ്യാന്തര തലത്തില്‍ ചര്‍ച്ചാവിഷയമായിരുന്നു. മഞ്ഞസാരി ധരിച്ച വനിതാ അത്‌ലറ്റുകള്‍ക്കിടയില്‍ ഹണി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ബാംഗ്ലൂര്‍ സ്വദേശിയായ മധുര ഹണി ലണ്ടനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്. ഒളിമ്പിക്‌സ് സ്റ്റേഡിയത്തിലേയ്ക്കുള്ള പ്രവേശന പാസ് മധുരഹണി ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്തിരുന്നെങ്കിലും സംഭവം വിവാദമായതിനെതുടര്‍ന്ന് എക്കൗണ്ട് ഉപേക്ഷിച്ചു.യുവതിയോടൊപ്പം ഒരു യുവാവ് കൂടി ഉണ്ടായിരുന്നെങ്കിലും അയാള്‍ ഗ്രൗണ്ടില്‍ പ്രവേശിച്ചില്ല. മാര്‍ച്ച് പാസ്റ്റില്‍ യുവതിയെ കണ്ടതു മുതല്‍ ലണ്ടനിലുള്ള ഇന്ത്യന്‍ മാധ്യമസംഘം വിശദീകരണം തേടിയിരുന്നു. രോഷാകുലനായ ഇന്ത്യന്‍ സംഘത്തലവന്‍ ബ്രിഗേഡിയര്‍ പി.കെ. മുരളീധരന്‍ രാജ സംഘാടക സമിതിക്ക് പരാതിയും നല്‍കി.
ടീമിനെ ഗ്രൗണ്ട് വരെ മാത്രമേ ഹണി ടീമിനെ അനുഗമിക്കൂ എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും അവര്‍ ഗ്രൗണ്ട് മുഴുവന്‍ ടീമിനൊപ്പം വലംവച്ചു. അത്‌ലറ്റുകളും ടീം ഒഫിഷ്യലുകളും മാത്രം പങ്കെടുക്കേണ്ട മാര്‍ച്ച്പാസ്റ്റില്‍ ഉടനീളം ഇങ്ങനെയൊരു അപരിചിത പങ്കെടുത്തത് രാജ്യത്തിനു നാണക്കേടാണെന്ന് രാജ പറഞ്ഞു.
No comments:
Post a Comment