ശ്രീശാന്ത് ബിജെപിയിലേക്ക്?
ബിജെപി ബാംഗ്‌ളൂരില്‍ സംഘടിപ്പിച്ച ഇഫ്താറിലെ ക്രിക്കറ്റ് താരത്തിന്റെ സാന്നിദ്ധ്യം പല ചര്‍ച്ചകള്‍ക്കും വഴിവയ്ക്കുന്നു |
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ശ്രീശാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി അഭ്യൂഹം. ഇന്നലെ ബാംഗ്‌ളൂരില്‍ ബിജെപി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ശ്രീശാന്ത് പങ്കെടുക്കുകയും ചടങ്ങില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തതോടെയാണ് ഇത്തരമൊരു അഭ്യൂഹം പരന്നത്.
ക്രിക്കറ്റില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാതെ, കരിയര്‍ ഏതാണ്ട് അവസാനിച്ച മട്ടില്‍ നില്‍ക്കുന്നതിനാലാണ് ശ്രീശാന്ത് ബിജെപിയെ കൂട്ടുപിടിച്ചതെന്നാണ് ശ്രുതി.
ശ്രീശാന്തിന്റെ നീക്കത്തെ രണ്ടു തരത്തിലാണ് നിരീക്ഷകര്‍ കാണുന്നത്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു സുരക്ഷിത മണ്ഡലത്തില്‍ നിന്ന് ശ്രീശാന്ത് ഒരു ടിക്കറ്റ് മോഹിക്കുന്നുവെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. അതല്ലെങ്കില്‍ ഒരു രാജ്യസഭാ സീറ്റ്.
മറ്റൊരു വിഭാഗം പറയുന്നത്, അടുത്തത് കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കാനാണ് ഇപ്പോഴേ കളമൊരുക്കുന്നതെന്നാണ് ഇക്കൂട്ടരുടെ നിഗമനം.
കാര്യമെന്തായാലും ശ്രീശാന്ത് ബിജെപിയുടെ അരുമായിരിക്കുന്നു എന്നത് വാസ്തവമാണ്.
ശ്രീശാന്തിനൊപ്പം പ്രമുഖ കന്നഡ നടന്‍ സുദീപും ഇഫ്താറില്‍ പങ്കെടുത്തു.
പാര്‍ട്ടിയുടെ മുസ്‌ലിം വിരുദ്ധ മുഖം മാറ്റാന്‍ ലക്ഷ്യമിട്ടു കൂടിയായിരുന്നു ഇഫ്താര്‍. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മന്ത്രിമാരും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ ഇഫ്താറില്‍ പങ്കെടുത്തു.
No comments:
Post a Comment