രോഹിത് ശേഖറിന്റെ പിതാവ് തിവാരി
തന്നെയെന്ന് ഫലം
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി.തിവാരി തന്റെ പിതാവാണെന്ന് കാണിച്ച് കോടതിയെ സമീപിച്ച രോഹിത് ശേഖറിന് അനുകൂലമായി ഡി.എന്‍.എ.ഫലം. വിവാദമായ പിതൃത്വകേസിലാണ് ഒടുവില്‍ വൈദ്യപരിശോധനാഫലം തിവാരിക്കെതിരെ പുറത്തുവന്നിരിക്കുന്നത്. തിവാരി തന്റെ പിതാവാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ച രോഹിത് ശേഖറിന് അനുകൂലമായിരുന്നു നേരത്തെ കോടതി വിധിയെങ്കിലും അതിനെതിരെ തിവാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തന്റെ 'സല്‍പ്പേരിനുള്ള അവകാശം' സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിവാരി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയും ഡി.എന്‍.എ. പരിശോധനാഫലം പുറത്തുവിടരുതെന്ന ആവശ്യവും ഹൈക്കോടതി തള്ളി. തുടര്‍ന്നാണിപ്പോള്‍ ഫലം പുറത്തുവിട്ടത്. ഡല്‍ഹിക്കാരനായ രോഹിത് ശേഖര്‍ (32) ആണ് തിവാരിയില്‍ പിതൃത്വം ആരോപിച്ച് 2008 ല്‍ തിവാരിക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ രോഹിതിന്റെ വാദം തിവാരി നിഷേധിച്ച തിവാരിയ്ക്ക് പിന്നീട് നിയമ നടപടികള്‍ക്ക് വിധേയനാകേണ്ടിവന്നു.
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മെയ് 29ന് ഡെറാഡൂണിലെ വീട്ടില്‍വെച്ച് തിവാരിയുടെ രക്തസാമ്പിള്‍ പരിശോധനയ്‌ക്കെടുത്തത്. ഹൈദരാബാദിലെ 'സെന്റര്‍ ഫോര്‍ ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റിങ് ആന്‍ഡ് ഡയഗേ്‌നാസ്റ്റിക്‌സ് ' ആണ് ഡി.എന്‍.എ. പരിശോധന നടത്തിയത്. തിവാരിയുടെയും രോഹിത് ശേഖറിന്റെയും, രോഹിതിന്റെ അമ്മയുടെയും ഡി.എന്‍.എ. റിപ്പോര്‍ട്ട് അടുത്തദിവസമാണ് മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
No comments:
Post a Comment