തിരുവനന്തപുരം: സ്‌കൂളില്‍ പഠിപ്പിക്കാന്‍ പ്രത്യേക യോഗ്യതാ പരീക്ഷ പാസ്സാകണമെന്ന ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യവസ്ഥചെയ്തിരിക്കുന്ന പ്രകാരമാണ് അധ്യാപകര്‍ക്ക് യോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തുന്നത്.
ബി.എഡ്ഡും ടി.ടി.സി.യുമുള്ളവര്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കായി നടത്തുന്ന സെറ്റ് പരീക്ഷയുടെ മാതൃകയില്‍ നടത്തുന്ന ടെറ്റ് (ടി.ഇ.ടി.) പരീക്ഷയാണ് പാസ്സാകേണ്ടത്. നിലവിലുള്ള അധ്യാപകര്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ടെറ്റ് പരീക്ഷ പാസ്സാകണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ. എസ്.സി.ഇ.ആര്‍.ടി.യെയാണ് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. 2012-13 മുതല്‍ യോഗ്യതാ പരീക്ഷ ബാധകമാക്കിക്കൊണ്ടുള്ളതാണ് ഉത്തരവ്.
ഇതേസമയം യോഗ്യതാ പരീക്ഷ നിലവിലുള്ള അധ്യാപകര്‍ക്ക് ബാധകമാക്കിയതിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തുവന്നു. അധ്യാപകനാകാന്‍ ഒരു യോഗ്യത നിശ്ചയിക്കുകയും അതുപ്രകാരം ജോലി ലഭിക്കുകയും ചെയ്തശേഷം ഇടക്കാലത്ത് നിലവിലുള്ള ജോലി തുടരാന്‍ പുതിയ യോഗ്യത വേണമെന്നുപറയുന്നത് ശരിയല്ലെന്നാണ് സംഘടനകളുടെ വിമര്‍ശം. കെ.എസ്.ടി.എ, എ.കെ.എസ്.ടി.യു, ജി.എസ്.ടി.യു, കെ.പി.എസ്.ടി.യു. തുടങ്ങിയ പ്രമുഖ സംഘടനകളെല്ലാം തന്നെ നിലവിലുള്ള അധ്യാപകര്‍ക്ക് യോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

No comments:
Post a Comment