A Joint Venture of English Teachers from Thiruvananthapuram
IMPORTANT NEWS VARIOUS EDUCATION DEPARTMENTS
മാര്‍ച്ചില്‍. നടക്കുന്ന SSLC പരീക്ഷയ്ക്ക് വേണ്ടി സമ്പൂര്‍.ണ്ണയി ല്‍ വിവരങ്ങള്‍ പൂര്‍ ത്തിയാക്കേണ്ട അവസാന ദിവസം 10.11.12 ആണ്........2013 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2013 മാര്‍ച്ച് 11 ന് ആരംഭിച്ച് മാര്‍ച്ച് 23 ന് അവസാനിക്കും.......... SIET Aptitude Test notification can be download from the link given below
Please Click here to get the result
Please Click here to get sslc notification SIET Aptitude Test
Model examination 2013- time table
Click here to get the result

Wednesday, August 8, 2012

സെമിയില്‍ വീണു, മേരിക്ക് വെങ്കലം മാത്രം


ലണ്ടന്‍: ഇന്ത്യന്‍ വനിതാ ബോക്സിങ് താരം മേരി കോമിനു ലോക രണ്ടാം നമ്പറായ ബ്രിട്ടിഷ് താരം നിക്കോള ആഡംസിനോടു സെമിയില്‍ പരാജയപ്പെട്ടതോടെ വെങ്കലം കൊണ്ടു തൃപ്തയാകേണ്ടി വന്നു.
51 കിലോഗ്രാം വിഭാഗത്തില്‍ 6– 11 എന്ന സ്കോറിനാണു മേരി കോം പരാജയപ്പെട്ടത്. തന്നേക്കാള്‍ ഉയരമുള്ള നിക്കോളയ്ക്കെതിരേ ആദ്യ രണ്ടു റൗണ്ടിലും പ്രതിരോധത്തിനാണു മേരികോം ശ്രദ്ധയൂന്നിയത്.
റിങ്ങില്‍ കറങ്ങി നടന്നു പഞ്ചുകള്‍ നല്‍കുന്ന നിക്കോളയുടെ രീതിയെ പ്രതിരോധിക്കുന്നതില്‍ പക്ഷേ മേരികോമിനു വിജയിക്കാനായില്ല.
ചെറിയ നീക്കങ്ങള്‍ മാത്രമാണ് മേരി നടത്തിയത്. രണ്ടാം റൗണ്ടില്‍ കൂറ്റന്‍ ഇടികള്‍ നടത്തി. എന്നാല്‍ എതിരാളിയുടെ ഉയരവും ഭാരവും മേരിയെ പലപ്പോഴും ബുദ്ധിമുട്ടിച്ചു. മൂന്നു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ മേരി 4_-8 നു പിറകിലായിരുന്നു.
പച്ചക്കറികളും പഴങ്ങളും വിളയുന്ന മനോഹരമായ മണിപ്പൂര്‍ താഴ്വരയിലെ സ്ത്രീകള്‍ പ്രതികൂലസാഹചര്യങ്ങളോട് മല്ലടിച്ച് ജയിച്ചവരാണ്.  അതുകൊണ്ടുതന്നെയാണ്  ആഭ്യന്തരകലാപങ്ങളും സാമ്പത്തിക ഉപരോധങ്ങളും ദരിദ്രമാക്കിയ നാട്ടില്‍ ജീവിച്ചിട്ടും വിഘടനവാദികള്‍ ഭര്‍ത്താവിന്റെ അച്ഛനെ കൊലപ്പെടുത്തിയിട്ടും ബോക്‌സിങ് റിങ് വിടാന്‍ മേരികോം തയാറാകാതിരുന്നത്.
കാന്‍ഗതേയി എന്ന ചേറിയ ഗ്രാമത്തില്‍ ദാരിദ്ര്യത്തിലാണ് മേരിയും ജനിച്ചതും വളര്‍ന്നതും. ദാരിദ്ര്യമാണ് തന്നെ കായികരംഗത്ത് തുടരാന്‍ പ്രേരിപ്പിച്ചതെന്ന് മേരി പറയുന്നു. പുരുഷന്‍മാരുടെ കായിക ഇനമായ ബോക്‌സിങ്ങിലേയ്ക്ക് തിരിഞ്ഞ മേരിക്ക് ധാരാളം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.
പുറമേ വിഘടനവാദികളില്‍ നിന്നുള്ള ഭീഷണിയും. എന്നാല്‍ ഭര്‍ത്താവ് ഓണ്‍ലര്‍ കോം മേരിക്കുപിന്നില്‍ ഉറച്ചുനിന്നു. ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സമ്മാനമായി മേരി കരുതുന്ന ഇരട്ടക്കുട്ടികളും. തന്റെ ഒളിംപിക് മെഡല്‍ മണിപ്പൂര്‍ നേരിടുന്ന അവഗണനക്കുള്ള മറുപടിയായി മേരി കരുതുന്നു.
മണിപ്പൂരിന് പുറത്ത് പരിശീലനം ചെയ്യുമ്പോഴും കുഞ്ഞുമക്കളുടെയും ഭര്‍ത്താവിന്റെയും സുരക്ഷയാണ് തന്നെ അലട്ടുന്നതെന്ന് മേരി  പറഞ്ഞിട്ടുണ്ട്.
ആദ്യമായി ഉള്‍പ്പെടുത്തിയ വനിത ബോക്സിങ്ങില്‍ ടുണീഷ്യയുടെ മറൗവ രഹാലിയെ 15-6 തകര്‍ത്താണ് മേരി സെമിയിലിടംപിടിച്ചത്. പ്രി ക്വാര്‍ട്ടറില്‍ പോളണ്ടുകാരി കരോളിന മിച്ചല്‍സുക്കിനെതകര്‍ത്താണ് മേരി ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
വനിതാ ബോക്സിങ്ങില്‍ ഇന്ത്യയുടെ ഏക പ്രതിനിധിയായ മേരിക്ക് ക്വാര്‍ട്ടറില്‍ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. അഞ്ചുതവണ ലോകചാമ്പ്യനായ മേരിക്ക് ഒളിമ്പിക്സിലെ ആദ്യ രണ്ട് പോരാട്ടവും കടുപ്പംനിറഞ്ഞതായിരുന്നു.
46, 48 കിലോ വിഭാഗങ്ങളില്‍ ലോകചാമ്പ്യനായ ഈ ഇരുപത്തൊമ്പതുകാരിക്ക് ലണ്ടനില്‍ 51 കിലോഗ്രാമിലേക്കു മാറേണ്ടിവന്നത് ബാധിച്ചു.

മഞ്ജു വാര്യര്‍ വീണ്ടും അരങ്ങില്‍


വിവാഹത്തോടെ സിനിമയില്‍നിന്നൊഴിഞ്ഞ് വീട്ടമ്മയായി ഒതുങ്ങിക്കൂടിയ മഞ്ജു വാര്യര്‍ അരങ്ങിലേക്ക് തിരിച്ചുവരുന്നു. എന്നാല്‍ സിനിമയിലേക്കല്ലെ ന്ന് മാത്രം.
വീണ്ടും ചിലങ്കയണിയാനും പൊതുവേദിയില്‍ നൃത്തമാടാനും മഞ്ജു തീരുമാനിച്ചത് സിനിമയിലേക്കെത്തുന്നതിന്റെ സൂചനകളാണെന്ന വാര്‍ത്ത പരന്നുകഴിഞ്ഞു. ഭര്‍ത്താവ് ദിലീപിനൊപ്പം മഞ്ജു അഭിനയിക്കുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.
ഒകേ്ടാബര്‍ 24ന്, വിദ്യാരംഭ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ നൃത്ത മണ്ഡപത്തില്‍ കുച്ചിപ്പുടിയില്‍ അരങ്ങേറ്റം നടത്തിയാണ് മഞ്ജു വീണ്ടും നൃത്തവേദിയില്‍ സജീവമാകുന്നത്. മുമ്പ് ഭരതനാട്യമായിരുന്നു മഞ്ജുവിന്റെ ഇഷ്ട ഇനമെങ്കില്‍, കുച്ചിപ്പുടി കൂടി പഠിക്കാനും അതിന്റെ അരങ്ങേറ്റം ഗുരുവായൂരില്‍ നടത്താനും തീരുമാനിക്കുകയായിരുന്നു.
ദിലീപിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് മഞ്ജുവിന്റെ അരങ്ങേറ്റം. അരങ്ങേറ്റം ഗുരുവായൂരില്‍ വിദ്യാരംഭ ദിനത്തില്‍ നടത്താന്‍ തീരുമാനമായത് കഴിഞ്ഞദിവസമാണ്.
1998 ഒകേ്ടാബറിലാണ് മഞ്ജു വാര്യരും ദിലീപും വിവാഹിതരായത്. പിന്നീട് സിനിമയോട് വിടപറഞ്ഞുവെന്ന് മാത്രമല്ല  വേദികളിലൊന്നും പ്രത്യക്ഷപ്പെട്ടുമില്ല . രണ്ടു വട്ടം സ്‌കൂള്‍ കലാതിലകമായ മഞ്ജു നൃത്തത്തിലെങ്കിലും ശ്രദ്ധിക്കണമെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിന് വഴഞ്ഞിയാണ് വീണ്ടും ചിലങ്കകെട്ടിയത്.
ഒരു മണിക്കൂര്‍ കുച്ചിപ്പുടിയാണ് മഞ്ജു വേദിയില്‍ അവതരിപ്പിക്കുക. കുച്ചിപ്പുഡിയുടെ പര്യായമായ ഡോ. വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യ ഗീത പത്മകുമാറാണ് മഞ്ജുവിന്റെ നൃത്തം രൂപകല്പന ചെയ്തിരിക്കുന്നത്.
സിനിമയിലേക്ക് വന്നാലും മഞ്ജു മറ്റാരുടെയും ചിത്രത്തില്‍ അഭിനയിക്കാന്‍ ഇടയില്ല. എന്റെ ഭാര്യയെ സിനിമയില്‍ ആയാല്‍ പോലും മറ്റൊരാള്‍ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമൊന്നും കാണാനുള്ള വിശാലമനസ്‌കത എനിക്കില്ലെന്നു പണ്ടേ ദിലീപ് പറഞ്ഞിട്ടുണ്ട്.