A Joint Venture of English Teachers from Thiruvananthapuram
IMPORTANT NEWS VARIOUS EDUCATION DEPARTMENTS
മാര്‍ച്ചില്‍. നടക്കുന്ന SSLC പരീക്ഷയ്ക്ക് വേണ്ടി സമ്പൂര്‍.ണ്ണയി ല്‍ വിവരങ്ങള്‍ പൂര്‍ ത്തിയാക്കേണ്ട അവസാന ദിവസം 10.11.12 ആണ്........2013 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2013 മാര്‍ച്ച് 11 ന് ആരംഭിച്ച് മാര്‍ച്ച് 23 ന് അവസാനിക്കും.......... SIET Aptitude Test notification can be download from the link given below
Please Click here to get the result
Please Click here to get sslc notification SIET Aptitude Test
Model examination 2013- time table
Click here to get the result

Sunday, August 19, 2012

ജഗതിക്ക് ആയുര്‍വേദ ചികിത്‌സ ഉടന്‍ തുടങ്ങും

 
അപകടത്തില്‍ പരിക്കേറ്റ് വെ ല്ലൂ രിലെ ആശുപത്രിയില്‍ കഴിയുന്ന ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാര്‍ ആശുപത്രി വിടുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ജഗതി സ്വന്തം വസതിയിലേക്ക് മടങ്ങിയെത്തുമെന്ന് അദ്ദേഹത്തിന്റെ മകന്‍ രാജ്കുമാര്‍ അറിയിച്ചു.
വെല്ലൂരില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുവരുന്ന ജഗതിയെ ആയുര്‍വേദ ചികിത്സയ്ക്കും വിധേയനാക്കുമെന്നാണ് സൂചന. രണ്ട് മാസത്തോളം നീളുന്ന ചികിത്സയായിരിക്കുമിത്. കാര്യങ്ങള്‍ നല്ല രീതിയില്‍ പുരോഗമിയ്ക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം പകുതിയോടെ ജഗതി വീണ്ടും വെള്ളിത്തിരയില്‍ മടങ്ങിയെത്തും.
അപകടത്തിന് ശേഷം തളര്‍ന്നുപോയ ഇടതുകാല്‍ പൂര്‍ണമായി സ്വാധീനം വീണ്ടെടുക്കുകയും നടക്കിന്നതിനുള്ള  ശ്രമത്തിലാണ്. പരസഹായത്തോടെ കുറച്ചുദൂരം നടക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഇടതുകൈക്ക് ഇപ്പോഴും മുഴുവനായി സ്വധീനം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ നിലക്ക് പോകുകയാണെങ്കില്‍ രണ്ടുമാസത്തിനികം ജഗതിക്ക് ആശുപത്രി വിടാമെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ പറയുന്നു.
പഴയ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയുമെല്ലാം  തിരിച്ചറിയാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍വ്വ സ്ഥിതിയിലായിട്ടുണ്ട്. പഴയകാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിനും വലിയ ബുദ്ധിമുട്ടില്ല. ആരോഗ്യം പൂര്‍വസ്ഥിതിയിലാവുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞയാഴ്ച നടന്‍ മുകേഷ് വെല്ലൂരിലെ ആശുപത്രിയിലെത്തി ജഗതിയെ സന്ദര്‍ശിച്ചിരുന്നു. പൂര്‍വ ആരോഗ്യസ്ഥിതിയിലെത്തുന്നതിന്റെ ശുഭലക്ഷണങ്ങള്‍ അദ്ദേഹത്തില്‍ കണ്ടിരുന്നുവെന്നും മുകേഷ് പറഞ്ഞിരുന്നു.
തന്നെ ജഗതി തിരിച്ചറിഞ്ഞുവെന്നും ആളുകളെ മനസ്‌സിലാക്കുന്നതില്‍ അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലെന്നും മുകേഷ് പറഞ്ഞു.

Saturday, August 18, 2012

കോതമംഗലം സമരം: അക്രമത്തിനു പിന്നില്‍ തീവ്രവാദികള്‍ ?

കൊച്ചി: മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമര വേളയില്‍ കോതമംഗലം പട്ടണത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കു പിന്നില്‍ തീവ്രവാദി ഗ്രൂപ്പുകളെന്നു സൂചന.
സമരക്കാര്‍ക്ക് തീവ്രവാദികളുമായി ഒരു ബന്ധവുമില്ല. സമരത്തിന്റെ ചൂടില്‍ കോതമംഗലം പട്ടണം തിളച്ചുമറിഞ്ഞപ്പോള്‍ അവസരം നോക്കി കടന്നുകൂടിയ അക്രമികള്‍ കണ്ണില്‍ കണ്ടതെല്ലാം തച്ചുതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ട്രാഫിക് നിയന്ത്രണ സംവിധാനങ്ങള്‍, വ്യാപാര സ്ഥാപനങ്ങളുടെ പുറമേയുള്ള ബോര്‍ഡുകള്‍ തുടങ്ങി പലതും അക്രമികള്‍ തകര്‍ത്തു. നിരവധി ട്രാന്‍സ്‌പോര്‍ട്ട് ബസ്‌സുകള്‍ തകര്‍ത്തു. നഗരത്തില്‍ പലേടത്തായി ഇരുനൂറോളം ഇരുചക്ര വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. തീ കൂട്ടി പലേടത്തും റോഡ് നശിപ്പിക്കുയും ചെയ്തു.
ഇത്തരം അക്രമങ്ങള്‍ക്കൊന്നും നഴ്‌സുമാരോ അവരെ അനുകൂലിക്കുന്നവരോ ഇറങ്ങിയില്ല. പിന്നെ, ആരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന്‍ പൊലീസിനാവുന്നില്ല. ഇതോടെയാണ്. സമരത്തിന്റെ മറപറ്റി തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന സംശയം ബലപ്പെട്ടത്.
കോതമംഗലത്തുകാര്‍ക്ക് ഒരു പരിചയവുമില്ലാത്ത നൂറുകണക്കിനു പേര്‍ സമരവേളയില്‍ നഗരത്തില്‍ എത്തിയിരുന്നു. ഇവര്‍ എവിടെനിന്നു വന്നെന്നോ, ആരെന്നോ ആര്‍ക്കുമറിയില്ല. ഇത്തരക്കാരായിരുന്നു സമരത്തിന്റെ മറവില്‍ ആക്രമണം നടത്തിയത്. രാത്രിയിലായിരുന്നു അക്രമം ഏറെയും. മുഖംമൂടി ധരിച്ച് പൊലീസിനെ കല്ലെറിയുക വരെ ചെയ്തു അക്രമികള്‍.
ഇതൊരു മുന്നറിയിപ്പായാണ് പൊലീസ് കാണുന്നത്. ഭാവിയില്‍ ഇത്തരം സമരങ്ങളുടെ മറപറ്റി അക്രമികള്‍ അഴിഞ്ഞാടാന്‍ പൊലീസ് സാധ്യത കാണുന്നുമുണ്ട്.

Thursday, August 16, 2012

ശ്രീശാന്ത് ബിജെപിയിലേക്ക്?

ബിജെപി ബാംഗ്‌ളൂരില്‍ സംഘടിപ്പിച്ച ഇഫ്താറിലെ ക്രിക്കറ്റ് താരത്തിന്റെ സാന്നിദ്ധ്യം പല ചര്‍ച്ചകള്‍ക്കും വഴിവയ്ക്കുന്നു

അഭിനന്ദ്
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ശ്രീശാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി അഭ്യൂഹം. ഇന്നലെ ബാംഗ്‌ളൂരില്‍ ബിജെപി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ശ്രീശാന്ത് പങ്കെടുക്കുകയും ചടങ്ങില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തതോടെയാണ് ഇത്തരമൊരു അഭ്യൂഹം പരന്നത്.
ക്രിക്കറ്റില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാതെ, കരിയര്‍ ഏതാണ്ട് അവസാനിച്ച മട്ടില്‍ നില്‍ക്കുന്നതിനാലാണ് ശ്രീശാന്ത് ബിജെപിയെ കൂട്ടുപിടിച്ചതെന്നാണ് ശ്രുതി.
ശ്രീശാന്തിന്റെ നീക്കത്തെ രണ്ടു തരത്തിലാണ് നിരീക്ഷകര്‍ കാണുന്നത്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു സുരക്ഷിത മണ്ഡലത്തില്‍ നിന്ന് ശ്രീശാന്ത് ഒരു ടിക്കറ്റ് മോഹിക്കുന്നുവെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. അതല്ലെങ്കില്‍ ഒരു രാജ്യസഭാ സീറ്റ്.
മറ്റൊരു വിഭാഗം പറയുന്നത്, അടുത്തത് കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കാനാണ് ഇപ്പോഴേ കളമൊരുക്കുന്നതെന്നാണ് ഇക്കൂട്ടരുടെ നിഗമനം.
കാര്യമെന്തായാലും ശ്രീശാന്ത് ബിജെപിയുടെ അരുമായിരിക്കുന്നു എന്നത് വാസ്തവമാണ്.
ശ്രീശാന്തിനൊപ്പം പ്രമുഖ കന്നഡ നടന്‍ സുദീപും ഇഫ്താറില്‍ പങ്കെടുത്തു.
പാര്‍ട്ടിയുടെ മുസ്‌ലിം വിരുദ്ധ മുഖം മാറ്റാന്‍ ലക്ഷ്യമിട്ടു കൂടിയായിരുന്നു ഇഫ്താര്‍. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മന്ത്രിമാരും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ ഇഫ്താറില്‍ പങ്കെടുത്തു.

Friday, August 10, 2012

200 മീറ്ററിലും രാജാവ് ബോള്‍ട്ട് തന്നെ

ലണ്ടന്‍: 200 മീറ്ററിലും വേഗരാജന്‍ ഉസൈന്‍ ബോള്‍ട്ട് തന്നെ. ചരിത്രത്തില്‍ ആദ്യമായി ഒളിംപിക്സില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടുന്ന ആദ്യ താരമെന്ന ബഹുമതിക്കും ബോള്‍ട്ട് അര്‍ഹനായി.
19.32 സെക്കന്‍ഡ് കൊണ്ടു ഫിനിഷ് ചെയ്താണു ജമൈക്കന്‍ താരം സ്വര്‍ണം നേടിയത്.
രണ്ടാമതായെത്തിയ യോഹാന്‍ ബ്ലേക്ക് 19.44 സെക്കന്‍ഡ് കൊണ്ടാണു ഫിനിഷ് ചെയ്തത്. മറ്റൊരു ജമൈക്കന്‍ താരം വാറണ്‍ വെയ്ര്‍ 19.84 സെക്കന്‍ഡ് കൊണ്ടു ഫിനിഷ് ചെയ്തു വെങ്കലം നേടി.
19.30 സെക്കന്‍ഡാണു 200 മീറ്ററില്‍ ബോള്‍ട്ടിന്‍റെ പേരിലുളള ഒളിംപിക് റെക്കോഡ്.

Wednesday, August 8, 2012

സെമിയില്‍ വീണു, മേരിക്ക് വെങ്കലം മാത്രം


ലണ്ടന്‍: ഇന്ത്യന്‍ വനിതാ ബോക്സിങ് താരം മേരി കോമിനു ലോക രണ്ടാം നമ്പറായ ബ്രിട്ടിഷ് താരം നിക്കോള ആഡംസിനോടു സെമിയില്‍ പരാജയപ്പെട്ടതോടെ വെങ്കലം കൊണ്ടു തൃപ്തയാകേണ്ടി വന്നു.
51 കിലോഗ്രാം വിഭാഗത്തില്‍ 6– 11 എന്ന സ്കോറിനാണു മേരി കോം പരാജയപ്പെട്ടത്. തന്നേക്കാള്‍ ഉയരമുള്ള നിക്കോളയ്ക്കെതിരേ ആദ്യ രണ്ടു റൗണ്ടിലും പ്രതിരോധത്തിനാണു മേരികോം ശ്രദ്ധയൂന്നിയത്.
റിങ്ങില്‍ കറങ്ങി നടന്നു പഞ്ചുകള്‍ നല്‍കുന്ന നിക്കോളയുടെ രീതിയെ പ്രതിരോധിക്കുന്നതില്‍ പക്ഷേ മേരികോമിനു വിജയിക്കാനായില്ല.
ചെറിയ നീക്കങ്ങള്‍ മാത്രമാണ് മേരി നടത്തിയത്. രണ്ടാം റൗണ്ടില്‍ കൂറ്റന്‍ ഇടികള്‍ നടത്തി. എന്നാല്‍ എതിരാളിയുടെ ഉയരവും ഭാരവും മേരിയെ പലപ്പോഴും ബുദ്ധിമുട്ടിച്ചു. മൂന്നു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ മേരി 4_-8 നു പിറകിലായിരുന്നു.
പച്ചക്കറികളും പഴങ്ങളും വിളയുന്ന മനോഹരമായ മണിപ്പൂര്‍ താഴ്വരയിലെ സ്ത്രീകള്‍ പ്രതികൂലസാഹചര്യങ്ങളോട് മല്ലടിച്ച് ജയിച്ചവരാണ്.  അതുകൊണ്ടുതന്നെയാണ്  ആഭ്യന്തരകലാപങ്ങളും സാമ്പത്തിക ഉപരോധങ്ങളും ദരിദ്രമാക്കിയ നാട്ടില്‍ ജീവിച്ചിട്ടും വിഘടനവാദികള്‍ ഭര്‍ത്താവിന്റെ അച്ഛനെ കൊലപ്പെടുത്തിയിട്ടും ബോക്‌സിങ് റിങ് വിടാന്‍ മേരികോം തയാറാകാതിരുന്നത്.
കാന്‍ഗതേയി എന്ന ചേറിയ ഗ്രാമത്തില്‍ ദാരിദ്ര്യത്തിലാണ് മേരിയും ജനിച്ചതും വളര്‍ന്നതും. ദാരിദ്ര്യമാണ് തന്നെ കായികരംഗത്ത് തുടരാന്‍ പ്രേരിപ്പിച്ചതെന്ന് മേരി പറയുന്നു. പുരുഷന്‍മാരുടെ കായിക ഇനമായ ബോക്‌സിങ്ങിലേയ്ക്ക് തിരിഞ്ഞ മേരിക്ക് ധാരാളം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.
പുറമേ വിഘടനവാദികളില്‍ നിന്നുള്ള ഭീഷണിയും. എന്നാല്‍ ഭര്‍ത്താവ് ഓണ്‍ലര്‍ കോം മേരിക്കുപിന്നില്‍ ഉറച്ചുനിന്നു. ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സമ്മാനമായി മേരി കരുതുന്ന ഇരട്ടക്കുട്ടികളും. തന്റെ ഒളിംപിക് മെഡല്‍ മണിപ്പൂര്‍ നേരിടുന്ന അവഗണനക്കുള്ള മറുപടിയായി മേരി കരുതുന്നു.
മണിപ്പൂരിന് പുറത്ത് പരിശീലനം ചെയ്യുമ്പോഴും കുഞ്ഞുമക്കളുടെയും ഭര്‍ത്താവിന്റെയും സുരക്ഷയാണ് തന്നെ അലട്ടുന്നതെന്ന് മേരി  പറഞ്ഞിട്ടുണ്ട്.
ആദ്യമായി ഉള്‍പ്പെടുത്തിയ വനിത ബോക്സിങ്ങില്‍ ടുണീഷ്യയുടെ മറൗവ രഹാലിയെ 15-6 തകര്‍ത്താണ് മേരി സെമിയിലിടംപിടിച്ചത്. പ്രി ക്വാര്‍ട്ടറില്‍ പോളണ്ടുകാരി കരോളിന മിച്ചല്‍സുക്കിനെതകര്‍ത്താണ് മേരി ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
വനിതാ ബോക്സിങ്ങില്‍ ഇന്ത്യയുടെ ഏക പ്രതിനിധിയായ മേരിക്ക് ക്വാര്‍ട്ടറില്‍ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. അഞ്ചുതവണ ലോകചാമ്പ്യനായ മേരിക്ക് ഒളിമ്പിക്സിലെ ആദ്യ രണ്ട് പോരാട്ടവും കടുപ്പംനിറഞ്ഞതായിരുന്നു.
46, 48 കിലോ വിഭാഗങ്ങളില്‍ ലോകചാമ്പ്യനായ ഈ ഇരുപത്തൊമ്പതുകാരിക്ക് ലണ്ടനില്‍ 51 കിലോഗ്രാമിലേക്കു മാറേണ്ടിവന്നത് ബാധിച്ചു.

മഞ്ജു വാര്യര്‍ വീണ്ടും അരങ്ങില്‍


വിവാഹത്തോടെ സിനിമയില്‍നിന്നൊഴിഞ്ഞ് വീട്ടമ്മയായി ഒതുങ്ങിക്കൂടിയ മഞ്ജു വാര്യര്‍ അരങ്ങിലേക്ക് തിരിച്ചുവരുന്നു. എന്നാല്‍ സിനിമയിലേക്കല്ലെ ന്ന് മാത്രം.
വീണ്ടും ചിലങ്കയണിയാനും പൊതുവേദിയില്‍ നൃത്തമാടാനും മഞ്ജു തീരുമാനിച്ചത് സിനിമയിലേക്കെത്തുന്നതിന്റെ സൂചനകളാണെന്ന വാര്‍ത്ത പരന്നുകഴിഞ്ഞു. ഭര്‍ത്താവ് ദിലീപിനൊപ്പം മഞ്ജു അഭിനയിക്കുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.
ഒകേ്ടാബര്‍ 24ന്, വിദ്യാരംഭ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ നൃത്ത മണ്ഡപത്തില്‍ കുച്ചിപ്പുടിയില്‍ അരങ്ങേറ്റം നടത്തിയാണ് മഞ്ജു വീണ്ടും നൃത്തവേദിയില്‍ സജീവമാകുന്നത്. മുമ്പ് ഭരതനാട്യമായിരുന്നു മഞ്ജുവിന്റെ ഇഷ്ട ഇനമെങ്കില്‍, കുച്ചിപ്പുടി കൂടി പഠിക്കാനും അതിന്റെ അരങ്ങേറ്റം ഗുരുവായൂരില്‍ നടത്താനും തീരുമാനിക്കുകയായിരുന്നു.
ദിലീപിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് മഞ്ജുവിന്റെ അരങ്ങേറ്റം. അരങ്ങേറ്റം ഗുരുവായൂരില്‍ വിദ്യാരംഭ ദിനത്തില്‍ നടത്താന്‍ തീരുമാനമായത് കഴിഞ്ഞദിവസമാണ്.
1998 ഒകേ്ടാബറിലാണ് മഞ്ജു വാര്യരും ദിലീപും വിവാഹിതരായത്. പിന്നീട് സിനിമയോട് വിടപറഞ്ഞുവെന്ന് മാത്രമല്ല  വേദികളിലൊന്നും പ്രത്യക്ഷപ്പെട്ടുമില്ല . രണ്ടു വട്ടം സ്‌കൂള്‍ കലാതിലകമായ മഞ്ജു നൃത്തത്തിലെങ്കിലും ശ്രദ്ധിക്കണമെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിന് വഴഞ്ഞിയാണ് വീണ്ടും ചിലങ്കകെട്ടിയത്.
ഒരു മണിക്കൂര്‍ കുച്ചിപ്പുടിയാണ് മഞ്ജു വേദിയില്‍ അവതരിപ്പിക്കുക. കുച്ചിപ്പുഡിയുടെ പര്യായമായ ഡോ. വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യ ഗീത പത്മകുമാറാണ് മഞ്ജുവിന്റെ നൃത്തം രൂപകല്പന ചെയ്തിരിക്കുന്നത്.
സിനിമയിലേക്ക് വന്നാലും മഞ്ജു മറ്റാരുടെയും ചിത്രത്തില്‍ അഭിനയിക്കാന്‍ ഇടയില്ല. എന്റെ ഭാര്യയെ സിനിമയില്‍ ആയാല്‍ പോലും മറ്റൊരാള്‍ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമൊന്നും കാണാനുള്ള വിശാലമനസ്‌കത എനിക്കില്ലെന്നു പണ്ടേ ദിലീപ് പറഞ്ഞിട്ടുണ്ട്.

Tuesday, August 7, 2012

കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖ് അതിഗുരുതരാവസ്ഥയില്‍

ചെന്നൈ: ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ നില അതീവഗുരുതരം.
വൃക്കയും കരളും പൂര്‍ണമായും പ്രവര്‍ത്തനം നിലച്ചതോടെ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.
മുംബയില്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ആയിരുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമായതോടെ ഇന്നലെ എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലെ ഗേ്‌ളാബല്‍ ഹെല്‍ത്ത് സിറ്റിയിലേക്ക് കൊണ്ടുവരികയായിരുന്നു.
കടുത്ത ലിവര്‍ സിറോസിസും ഒപ്പം വൃക്കയുടെ പ്രവര്‍ത്തനവും താളംതെറ്റുകയായിരുന്നു.
കരള്‍ മാറ്റിവയ്ക്കല്‍ കൂടി ലക്ഷ്യമിട്ടാണ് ചെന്നൈയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍, നില അതീവഗുരുതരമായതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ലോകപ്രശസ്ത വിദഗ്ദ്ധനായി ഡോ. മുഹമ്മദ് റെല ലണ്ടനിലെ കിംഗ്‌സ് ആശുപത്രിയില്‍ നിന്ന് ചെന്നൈയില്‍ എത്തിയിട്ടുണ്ട്. രോഗനില ഭേദമായാല്‍ ശസ്ത്രക്രിയ നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാരും കുടുംബവും.
ഇന്നലെ ചെന്നെയില്‍ അദ്ദേഹത്തെ കൊണ്ടുവന്നപ്പോള്‍ ഭാര്യ വൈശാലിയും നടന്‍ കൂടിയായ മകന്‍ റിതേഷ് ദേശ്മുഖും ഒപ്പമുണ്ടായിരുന്നു.

Thursday, August 2, 2012


കാസര്‍കോട്ട് ഡിവൈഎഫ്‌ഐ നേതാവിനെ ചവിട്ടിക്കൊന്നു 

നാളെ ഡിവൈഎഫ്‌ഐ കരിദിനം ആചരിക്കുന്നു കൊലപാതകത്തിനു പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് സൂചന

സ്വന്തം ലേഖകന്‍
കാസര്‍കോട്: സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമത്തിനിടെ ഉദുമയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ ചവിട്ടിക്കൊന്നു. അമ്പങ്ങാട് കക്കാനം യൂണിറ്റ് പ്രസിഡന്റ് മനോജ് (24) ആണ് കൊല്ലപ്പെട്ടത്.
മനോജിന്റെ കൊലപാതകം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുമെന്നും സംഘടനാ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ ടി.വി. രാജേഷ് പറഞ്ഞു.
കൊലപാതകത്തിനു പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് സൂചന.
രാവിലെ ഇതുവഴി വന്ന വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിരുന്നു. കൂട്ടത്തില്‍ ചില ലീഗ് പ്രവര്‍ത്തകരുടെ വാഹനങ്ങളും തടഞ്ഞു. ലീഗുകാര്‍ പിന്നീട് കൂട്ടമായി എത്തി മനോജിനെയും കൂട്ടരെയും മര്‍ദ്ദിച്ചു.
സിപിഎം തച്ചങ്ങാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി എം. കരുണാകരനും എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ശിവപ്രസാദിനും പരിക്കേറ്റിട്ടുണ്ട്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ മനോജിനെ കാസര്‍ഗോഡ് ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 12 മണിയോടെയായിരുന്നു സംഭവം. രണ്ട് മണിയോടെയാണ് മനോജ് മരിക്കുന്നത്. നെഞ്ചിന് ശക്തമായ ചവിട്ടേറ്റതാണ് മരണകാരണമായത്.

 

Wednesday, August 1, 2012


പി ജയരാജന്‍ 14 ദിവസത്തേയ്ക്കു റിമാന്‍ഡില്‍ 

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു. അദ്ദേഹത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
പലവിധ രോഗങ്ങളുള്ളതിനാല്‍ വിദഗ്ദ്ധ ചികിത്സ വേണമെന്ന ജയരാജന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.
ഇതേസമയം, ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ പരക്കെ അക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഗൂഢാലോചന, കുറ്റകൃത്യം അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ല എന്നിവയാണ് അദ്ദേഹത്തിനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. 118ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇതു ജാമ്യമില്ലാ വകുപ്പാണ്.
ചോദ്യംചെയ്യലിനായി ജയരാജന്‍ ഇന്ന് രാവിലെ 11 മണിക്ക് ടൗണ്‍ സി.ഐ ഓഫീസില്‍ എത്തിയിരുന്നു. എസ്.പിയുടെ നേതൃത്വത്തില്‍ 15 മിനിറ്റോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജയരാജനെ കോടതിയിലേക്ക് കൊണ്ടു പോയി.
ഗൂഢാലോചന, കുറ്റകൃത്യം അറിഞ്ഞിട്ടും തടയാതിരിക്കല്‍ എന്നിവയാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്.  അറസ്റ്റ് വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ടൗണില്‍ സംഘര്‍ഷാവസ്ഥ സംജാതമായിട്ടുണ്ട്. ചെറിയ തോതില്‍ കല്ലേറുണ്ടായി. കൂടുതല്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്.
ഇതു മുന്‍കൂട്ടിക്കണ്ട്  വലിയ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ജയരാജനെ അറസ്റ്റ് ചെയ്യുമെന്നുള്ള അഭ്യൂഹം രാവിലെ തന്നെ പരന്നിരുന്നു.
ഇത് മൂന്നാം തവണയാണ് ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ടി.വി രാജേഷ് എം.എല്‍.എയെ ചോദ്യം ചെയ്തപേ്പാള്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. നേരത്തെ ജയരാജന്‍ നല്‍കിയ മൊഴികളും എം.എല്‍.എ നല്‍കിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ട്. ടെലിഫോണ്‍ സംഭാഷണങ്ങളും രേഖകളും വെച്ചുകൊണ്ടാണ് ചോദ്യം ചെയ്യല്‍.